എക്സ്പോ 2020 ദുബായ് ആരംഭിച്ച് ആദ്യ ആഴ്ച്ചയിൽ ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ യു.കെയെ പ്രതിനിധീകരിച്ച് കൊണ്ടുള്ള റെഡ് ആരോസ് എക്സ്പോ 2020 ദുബായ് വേദിക്ക് മുകളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു
യു കെ റോയൽ എയർഫോഴ്‌സിന്റെ വ്യോമാഭ്യാസ വിഭാഗമായ റെഡ് ആരോസ് ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമാഭ്യാസ പ്രദർശന സംഘമാണ്. 2021 ഒക്ടോബർ 8-ന് വൈകീട്ട് 4 മണിക്കാണ് റെഡ് ആരോസ് എക്സ്പോ വേദിയിൽ പ്രകടനങ്ങൾ അവതരിപ്പിക്കുന്നത്.20 മിനിറ്റ് നീണ്ടുനിൽക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളാണ് റെഡ് ആരോസ് കാഴ്ച്ച വെക്കുക.