ദുബായ് : എക്സ്പോ 2020 യുടെ ഭാഗമായി ഒക്ടോബർ 23 ന് വൈകുന്നേരം 7ന് ഫിർദോസ് അക്കാഡമിയും ഗ്രാമി അവാർഡ് ജേതാവായ എ ആർ റഹ്മാന്റെയും നേതൃത്വത്തിൽ സംഗീത വിരുന്നൊരുക്കും.ഈ പരിപാടിയോടുകൂടി എക്സ്പോ 2020യുടെ സ്പേസ് വീക്ക് അവസാനിക്കും.
ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സ്പ്രച്ച് സരത്‌സ്ത്ര എന്ന പരിപാടിയിൽ 2001മുതലുള്ള തീം ഉൾപെടുത്തിയിട്ടുണ്ട്. എ ആർ റഹ്മാൻ പുതുതായി ഒരുക്കിയ സംഗീതം പരിപാടിയുടെ മുഖ്യ ആകർശണമായിരിക്കും.
ഒക്ടോബർ 17 മുതൽ 23 വരെ എക്സ്പോ 2020 യിൽ ബഹിരാകാശ ഗവേഷണത്തിലെയും യാത്രകളിലെയും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ എടുത്തുകാണിക്കുകയും നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാനും മറ്റുമായി പ്രത്യേക പ്ലാറ്റഫോം ഒരിക്കിയിരുന്നു
നിലവിൽ എക്സ്പോ ടികെറ്റ് കൈവശം ഉള്ളവർ ശനിയാഴ്ചയിലെ ഓർക്കസ്ട്രാ പരിപാടി വീക്ഷിക്കുന്നതിന് നേരത്തെ എത്തിച്ചേരണമെന്നും. ആദ്യം വരുന്നവർക്ക് മുൻഗണന നൽകുമെന്നും ഇനിയും ടിക്കറ്റ് എടുക്കുന്നതിനായ് www.expo2020.com ൽ അവസരമുണ്ട്.