ദുബായ്: മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള നൂതനമായ സമീപനത്തിന്റെ ഭാഗമായി ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ഗാർഹിക പീഡനത്തിന്റെയും നാടു കടത്തലിന്റെയും ഇരകളെ സഹായിക്കാനും സുഖപ്പെടുത്താനും മൃഗങ്ങളെ ഉപയോഗിക്കുന്ന ഒരു പുതിയ പ്രോഗ്രാം ആരംഭിച്ചു.
എക്സ്പോ 2020 ലെ ദുബായ് കെയേഴ്സ് പവലിയനിൽ വ്യാഴാഴ്ച ഔദ്യോഗികമായി ആരംഭിച്ച പരിപാടിയിൽ നായ്ക്കൾ, പൂച്ചകൾ, കുതിരകൾ, പക്ഷികൾ, ആമകൾ എന്നിവയുമായി ഇടപഴകുന്നതിലൂടെ സ്ത്രീകളെയും കുട്ടികളെയും ആഘാതത്തെ അതിജീവിക്കാനും സാമൂഹികവും മാനസികവുമായ ക്ഷേമം വീണ്ടെടുക്കാനും അനിമൽ അസിസ്റ്റഡ് തെറാപ്പി സഹായിക്കും എന്ന നൂതന ആശയമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
മൃഗങ്ങളെ ഉപയോഗിച്ചുള്ള ചികിത്സാ ഇടപെടൽ ആഘാതത്തിന് ഇരയായവർക്ക് വളരെയധികം ആശ്വാസം നൽകുകയും.അക്രമം, ദുരുപയോഗം, ചൂഷണം എന്നിവയ്ക്ക് ഇരയായവരെ പിന്തുണയ്ക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും ഡയറക്ടർ ബോർഡ് ചെയർമൻ അറിയിച്ചു.
കൃത്യമായ പഠനങ്ങൾക്കും ഗവേഷണത്തിനും ശേഷം യോഗ്യതയുള്ള ഒരു അമേരിക്കൻ വെൽനസ് സെന്ററുമായി സഹകരിച്ച് തെറാപ്പി വിപുലികരിക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചു.