ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തയ്യാറെടുത്ത് പ്രവാസികൾ.ദുബായിയിലെ
താമസക്കാർക്ക് 30 ദിവസം തുടർച്ചയായി 30 മിനിറ്റ് ശരീരം വിയർകുന്ന വ്യായാമങ്ങൾ ചെയ്യുന്നതാണ് ചലഞ്ജ്.
ദുബായ് 30×30 ചലഞ്ചിന്റെ ഭാഗമാകുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന് ദുബായ്യിലെ താമസക്കാറായി മാറിയ ഓരോരുത്തരും തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
പതിവ് ഫിറ്റ്നസ് ദിനചര്യയ്ക്ക് പുറമേ ഹൈക്കിംഗ് നടത്താനും ഉയർന്ന തീവ്രതയുള്ള ഇടവേള പരിശീലനം നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. നഗരം മുഴുവൻ ഫിറ്റനെസ്സിലേക്ക് ശ്രദ്ധതിരിക്കുന്ന സമയമാണ് ഇനി വരാനിരിക്കുന്നത്.