ന്യൂഡൽഹി: ഗൾഫ് മേഖലയിലെ അമിത കോൺസുലാർ സർവീസ് ചാർജ് പിൻവലിക്കണമെന്ന് പ്രവാസി ലീഗൽ സെൽ. ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന് നിവേദനം നൽകി.ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുണ്ടെന്നുംകോൺസുലാർ സേവനം, പാസ്പോർട്ട്, വിസ്സ എന്നിവയ്ക്ക് ഉയർന്ന നിരക്കുകൾ ഈടാക്കുന്നത് . സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാവുന്ന തീരുമാനം പുനഃപരിശോധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.