യുഎഇ: ദുബായ് ആസ്ഥാനമായുള്ള എയർലൈൻ, എമിറേറ്റ്സ്, ദക്ഷിണാഫ്രിക്കയിലേക്കും നൈജീരിയയിലേക്കും പുറപ്പെടുന്ന വിമാന സർവീസുകൾ ജൂലൈ 21 വരെ നിർത്തിവച്ചു.
യുഎഇയിലേക്ക് ഈ രണ്ട് രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കുന്ന സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് എയർലൈൻ വെബ്‌സൈറ്റിൽ വ്യെക്തമാക്കി.
“ജോഹന്നാസ്ബർഗിലേക്കുള്ള ദിവസേന ഒരു പാസഞ്ചർ ഫ്ലൈറ്റ് മാത്രമേ ഇകെ 763 ആയി പ്രവർത്തിക്കൂ. എന്നിരുന്നാലും, ഇകെ 764 ഔട്ട്ബൗണ്ട് പാസഞ്ചർ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്ന് എയർലൈൻ അറിയിച്ചു.
കഴിഞ്ഞ 14 ദിവസമായി ദക്ഷിണാഫ്രിക്കയിലേക്കോ നൈജീരിയയിലേക്കോ ബന്ധപ്പെട്ടിട്ടുള്ള ഉപഭോക്താക്കളെ ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങളിൽ അനുവദിക്കില്ലെന്നും കാരിയർ കൂട്ടിച്ചേർത്തു.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള ഇൻബൗണ്ട് പാസഞ്ചർ വിമാന സർവീസുകളുടെ സസ്‌പെൻഷൻ ജൂലൈ 21 വരെ നീട്ടിയിരുന്നു.