ദുബായ് :ഒരുവർഷത്തെ ഇടവേളക്ക് ശേഷം ദുബായിലെ പള്ളികളിലും ഈദുഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് ദുബായ് മതകാര്യവകുപ്പ് അനുവാദം നൽകി എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചു കൊണ്ടാണ് നമസ്കാരത്തിന് അനുവാദം നൽകിയത് സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള ഹാളുകൾ തത്കാലം അടഞ്ഞുകിടക്കും.
മാറ്റുകൂടിച്ചേരലുകളോ സംഗമങ്ങളോ പാടില്ല നമസ്കാരത്തിന് അരമണിക്കൂർമുമ്പ് പ്രവേശനം അനുവദിക്കും നമസ്കാരം കഴിഞ്ഞ ഉടനെ പള്ളികളും ഈദ്ഗാഹുകളും അടക്കണമെന്നും അറിയിപ്പുണ്ട് ദുബായിൽ നമസ്കാരം രാവിലെ 5.52 നാണ് നടക്കുന്നത്.