നാളെ ബുധാഴ്ച ദുല്‍ഹജജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി അഭ്യര്‍ത്ഥിച്ചു. സൗദിയിലെ മുസ്ലിം മത വിശ്വാസികളോടാണ് സൗദിസുപ്രീം കോടതിയുടെ ആഹ്വാനം. സൗദിയുടെ എല്ലാ ഭാഗത്തും മാസപ്പിറവി നിരീക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തിടുണ്ട്.അടുത്ത ബുധനാഴ്ചസൂര്യസ്തമയത്തോടനുബന്ധിച്ചാണ് മാസപ്പിറവി ദര്‍ശിക്കേണ്ടത്. നഗ്ന നേത്രങ്ങള്‍, ദൂരദര്‍ശിനിപോലെയുള്ള അപകരണങ്ങള്‍ എന്നിവകൊണ്ട് മാനപ്പിറവിനിരീക്ഷിക്കാവു ന്നതാണ്. ദുല്‍ഹജജ് മാസപ്പിറവി ദൃശ്യമാകുന്നവര്‍ അടുത്ത കോടതിയേയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയൊ അറിയിക്കാവുന്നതാണ്. മാസപ്പിറവി നിരീക്ഷണത്തിനായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇത്തരം കമ്മിറ്റിയുമായി എല്ലാവരും സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.