ദുബായ് : ഖസർ അൽ വത്തനിൽ ചേർന്ന എമിറേറ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ പതിവ് യോഗത്തിന് ഉപപ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആയ നഹ്യാൻ അധ്യക്ഷത വഹിച്ചു. 2019 ഡിസംബർ 31 വരെയുള്ള ധനകാര്യ ബില്ലുകൾ അംഗീകരിക്കുകയും 2020 സെപ്റ്റംബർ 30 വരെയുള്ള നിക്ഷേപം പദ്ധതികളുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പ്രധാന നിക്ഷേപ പദ്ധതികളുടെ നേട്ടങ്ങളും പോരായ്മകളും ചർച്ച ചെയ്തു.
അടുത്ത 50 വർഷത്തെ പദ്ധതികളിൽ ഇഐഎയുടെ തന്ത്രങ്ങളും ഷെയ്ഖ് മൻസൂർ ബിൻ സായിദ് വിശദീകരിച്ചു.