ദുബായിലെ അൽ അവീറിൽ 16.5 കി.മീറ്റർ നീളത്തിൽ റോഡ് നിർമ്മിക്കുന്നുമെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA) അറിയിച്ചു.അൽ അവീർ വൺ മേഖലയിലാണ് ഇൻ്റേണൽ റോഡ് നിർമ്മിക്കുക. എമിറേറ്റ്സ് റോഡിൽ നിന്ന് പ്രവേശനം എളുപ്പമാക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറക്കുന്നതുമാണ് ഈ പദ്ധതി. കവലകളും റൗണ്ട് എബൗട്ടുകളും ഉൾപ്പെടുന്ന റോഡ് മേഖലയിലെ താമസക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.