ന്യൂ ഡൽഹി : ആഗോള തലത്തിൽ അഭിമുഖികരിക്കുന്ന കാലാവസ്ഥ പതിസന്ധിയിൽ നൂതനമായ പ്രാദേശിക പരിഹാരങ്ങൾക്ക് സഹായം നൽകുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വില്യം രാജകുമാരന്റെ എർത്ത്ഷോട്ട് സമ്മാന ജേതാക്കളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യൂത് മോഹന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഇടം നേടി.
ഇന്ധനം സൃഷ്ടിക്കുന്നതിനായ് കാർഷിക മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതാണ് ഇവരുടെ പ്രവർത്തനം. ഈ സാങ്കേതിക വിദ്യ വഴി 98% പുകയുടെ അളവ് കുറക്കാനാകും അതുവഴി വായു ശുദ്ധമാകും. “നമ്മുടെ വായു നമുക്ക് വൃത്തിയാക്കാം “എന്ന വിഭാഗത്തിലാണ് ഇവർ ജേതാക്കളായത്.
ഇക്കോ ഓസ്കാർ എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം ലോകമെമ്പാടുമുള്ള അഞ്ചു ജേതാക്കൾക്കാണ് ഒക്ടോബർ 17ന് നൽകിയത്. അടുത്ത 10 വർഷത്തേക്ക് ഓരോ വർഷവും, ഭൂമിയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം പ്രവർത്തിക്കുന്ന ഈ അഞ്ച് പ്രോജക്ടുകൾക്ക് എർത്ത്ഷോട്ട് 1 മില്യൺ വീതം നൽകും. ഈ പരിപാടിയിൽ ബ്രിട്ടീഷ് രാജകുമാരൻ വില്യം, കേംബ്രിഡ്ജിലെ ഡച്ചസ്, കേറ്റ്, അതിഥികളുമായി സംസാരിച്ചു