ദുബായ് :യുഎഇയിൽ ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശമായിരിക്കുമെന്നും പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ താപനിലയിൽ ക്രമേണ കുറവുണ്ടാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.ഇന്ന് താപനിലയിൽ കുറവുണ്ടാകുമെന്നും, ഉയർന്ന താപനില 32 നും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലും, കുറഞ്ഞ താപനില 20 നും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും NCM പ്രവചിച്ചിട്ടുണ്ട്.ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റും പ്രതീക്ഷിക്കാം. രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ എത്താം. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് NCM പ്രവചിച്ചിട്ടുണ്ട്.