ദുബായ് :യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. അൽ ദഫ്രയിലെ ബഡാ ദഫാസിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 47.2°C ആയിരുന്നു.ഉൾനാടൻ പ്രദേശങ്ങളിൽ പകൽസമയത്തെ താപനില 39°C നും 43°C നും ഇടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, തീരത്തും ദ്വീപുകളിലും 34°C മുതൽ 38°C വരെ നേരിയ തോതിൽ താപനില കുറയും. പർവതപ്രദേശങ്ങളിൽ 32°C മുതൽ 37°C വരെ താപനില അനുഭവപ്പെടും.രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്നകാറ്റ് ദൃശ്യപരതയെ ഗണ്യമായി കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.