കോവിഡ്_19 പോലെയുള്ള പകർച്ചവ്യാധികൾ നമ്മെ ഉണർത്തുന്നത് പ്രകൃതിയിലേക്കുള്ള ഒരു തിരിച്ചുപോക്കിനെയാണ്… അതിലേക്കുള്ള ചില മുൻകരുതലുകൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മിഡിൽ ഈസ്റ്റ്…..
ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (DEWA)യുടെ കീഴിൽ ഒക്ടോബർ 26 മുതൽ മൂന്നുദിവസത്തെ ഒരു സമ്മേളനം ഒരുക്കിയിരിക്കുകയാണ്…
“ദുബായ് സോളാർ ഷോ”കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടത്താനാണ് തീരുമിനിച്ചിരിക്കുന്നത്.
168ഓളം കമ്പനികളിൽ നിന്നായ് ആയിരത്തോളം പുത്തൻ പദ്ധതികളാണ് സോളാർ എക്സിബിഷനിൽ പ്രദർശിപ്പിക്കുക.ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഈ സമ്മേളനത്തിൽ 5 പ്രധാനപ്പെട്ട സോളാർ പദ്ധതികളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്…
1-മുഹമ്മദ് ബിൻ റാഷിദ് സോളാർ പാർക്ക്_ദുബൈ
2-അൽ ദാഫ്റ സോളാർ പാർക്ക്_അബുദാബി
3-ക്വാർസസെയ്ത് സോളാർ പവർ സ്റ്റേഷൻ-മൊറോകോ
4-ബെൻബെൻ സോളാർ കോംപ്ലക്സ്_ഈജിപ്ത്
5-സകാക സോളാർ PVപ്ളാന്റ്_സൗദിഅറേബ്യ
വൻതോതിലുള്ള കാർബൺ പുറന്തള്ളപ്പടുന്നത്
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഏറ്റവും ഭീഷണിയായി കൊണ്ടിരിക്കുകയാണ്..
ലോകമെമ്പാടുമുള്ള രാജ്യങ്ങളും ഇതിനായുള്ള പല പദ്ധതികളും ആസൂത്രണം ചെയ്തു വരികയായിരുന്നു.. എന്നാൽ പകർച്ചവ്യാധി യുടെ സാഹചര്യമുണ്ടായതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ വൻ ഇടിവാണ് കാണാൻ കഴിയുന്നത്.ഭാവിയുടെ സുസ്ഥിരത ലക്ഷ്യമിടുന്ന ഇത്തരം പദ്ധതികൾ ലോകമാകെ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.