യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മൂന്ന് സർക്കാർ വകുപ്പ് മേധാവികൾ അവരുടെ പൊതു ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനും രാജ്യത്തിൻ്റെ തുറന്ന വാതിൽ നയം ലംഘിച്ചതായും കണ്ടെത്തിയതിനെതുടർന്ന് അവരെ വിമർശിച്ചു.ദുബായിലെ മൂന്ന് ജനറൽ മാനേജർമാരെപ്പറ്റി തനിക്ക് ഒരു വാർത്ത ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ സർക്കാർ സ്മാർട്ടാണെന്ന ന്യായവും, ഇടപാടുകൾ ഇപ്പോൾ ഡിജിറ്റലാണെന്നും, ജനങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കുന്നതും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും വെബ്‌സൈറ്റുകളാണെന്നും പറഞ്ഞ് സർക്കാർ ഓഫീസുകളിലേക്കുള്ള ജനങ്ങളുടെ പൊതു പ്രവേശനം തടഞ്ഞതായുള്ള വാർത്തയാണ് ലഭിച്ചത്.ഇതേതുടർന്ന് എല്ലാ വകുപ്പുകളെക്കുറിച്ചും എനിക്ക് റിപ്പോർട്ട് ചെയ്യാൻ മിസ്റ്ററി ഷോപ്പർ ടീമിന് ഞാൻ നിർദ്ദേശം നൽകി. എല്ലാവർക്കും ഞാൻ എൻ്റെ സന്ദേശവും ഉപദേശവും നൽകി ..അദ്ദേഹം പറഞ്ഞു.. ഞങ്ങളുടെ വിജയരഹസ്യം ജനങ്ങളെ സേവിക്കുകയും.. അവരുടെ ജീവിതം സുഗമമാക്കുകയും.. അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുക എന്നതാണ്.. ഇതാണ് ഞങ്ങളുടെ സർക്കാർ തത്വങ്ങൾ.. ഞങ്ങൾ അവരെ മാറ്റിയിട്ടില്ല..നമ്മൾ മാറിയെന്ന് ആരെങ്കിലും വിചാരിച്ചാൽ അവനെ മാറ്റുമെന്നും ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.