ദുബൈ: ദുബൈയിലെ അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷന് എന്ന് പുനർ നാമകരണം ചെയ്തതായി റോഡ് സ് ആന് ഡ് ട്രാന് സ് പോര് ട്ട് അതോറിറ്റി (ആര് ടിഎ) അറിയിച്ചു. ദുബായ് മെട്രോയുടെ റെഡ് ലൈനിൽ ഷെയ്ഖ് സായിദ് റോഡിന്റെ 4 നും 5 നും ഇടയിലാണ് അൽ ഖൈൽ മെട്രോ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. അൽ ഖൈൽ മെട്രോയുടെ പേരിടൽ അവകാശം അൽ ഫർദാൻ എക്സ്ചേഞ്ചിന് നൽകി ആർടിഎ കരാർ ഒപ്പിട്ടതിനെ തുടർന്നാണിത്. ഈ കരാറിന്റെ ഭാഗമായി അൽ ഫർദാൻ എക്സ്ചേഞ്ചിന് പ്രത്യേക ബ്രാൻഡ് പ്രാതിനിധ്യം ലഭിക്കും. ആർടിഎ പറഞ്ഞു. ആർടിഎയും അൽ ഫർദാൻ എക്സ്ചേഞ്ചും തമ്മിൽ ദീർഘകാലവും പരസ്പര പ്രയോജനകരവുമായ സാമ്പത്തിക പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള നിർണായകവും ചലനാത്മകവുമായ ചുവടുവയ്പ്പായി രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളിൽ ഒരാളുമായി കരാർ ഒപ്പിട്ടതിൽ സന്തോഷമുണ്ടെന്ന് ആർടിഎയിലെ റെയിൽ ഏജൻസി സിഇഒ അബ്ദുൾ മുഹ്സെൻ കൽബത്ത് പറഞ്ഞു.