സ്ത്രീ ജയിൽ അന്തേവാസികളുടെ കുട്ടികൾക്കും കുടുംബത്തിനുമായ് പുതിയൊരു സംരംഭത്തിലേക്ക് ഒരു വഴി തുറക്കുകയാണ് ദുബായ് പോലീസ്… ഇതിന്റെ മുന്നോടിയായി 51ഓളം കുട്ടികൾക്ക് വസ്ത്രങ്ങളും മറ്റും കൈമാറി നല്ലൊരു മാതൃക കാട്ടിത്തരികയാണ് ദുബായ് ഹ്യൂമൺ റൈറ്റ്സ് ഡിപ്പാർട്ട്മെന്റും ദുബായ് പോലീസും ചേർന്ന്.
അവരുടെ കുട്ടികൾക്കുള്ള വസ്ത്രം,ഭക്ഷണം, കളിപ്പാട്ടം ഇവയൊക്കെ എത്തിക്കുക വഴി പുതിയൊരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അവർ…ഈ പുതിയ മാനുഷിക സംരംഭത്തിന് “അസാദ്തൊമോനി”എന്ന് നാമകരണം ചെയ്തു.”നിങ്ങൾ എന്നെ സന്തോഷിപ്പിച്ചു” എന്ന് അർഥം വരുന്ന അറബിവാക്കാണ് അത്.
അൽ അവീർ സെൻട്രൽ ജയിലിലെ വനിതാജയിൽ മേധാവിയായ ലെ.കേണൽ.ജമീലാ അൽ സാബിയുടെ വാക്കുകൾ ഒന്നു നോക്കിയാലോ… ദുബായ് പോലീസ് 2014ൽ തന്നെ ജയിൽവാസികളുടെ സന്തോഷത്തിനും സമാധാനത്തിലേക്കുമായ് പലപ്രവർത്തികളും ചെയ്തുവരുന്നുള്ളതാണ്…ജയിൽ വാസികളുടെ ഏറ്റവും വലിയ മനപ്രയാസമാണ് തന്റെ കുട്ടികളേയും കുടുംബത്തിനേയും കുറിച്ചുള്ള ആധി. പ്രത്യേകിച്ച് സ്ത്രീകൾക്ക് അവരുടെ കുട്ടികളെ കുറിച്ച്..അവരുടെ കുട്ടികൾ അമ്മമാരൊപ്പമുള്ള നല്ല നിമിഷങ്ങൾ പങ്കിടാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുന്നു.
അതിനായ് വനിതാജയിലിൽ ഒരു കിന്റർ ഗാർഡൻ ഒരുക്കിയിട്ടുമുണ്ട്.കിടപ്പ് സൗകര്യങ്ങൾ ഉള്ള 8മുറികളും, ചികിത്സ സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം, ഭക്ഷണശാല എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോവിഡ്_19ന്റെ എല്ലാ സുരക്ഷാ നിയമങ്ങളും പാലിച്ച് കൊണ്ട് തന്നെയാണ് ഈ മാനുഷികതയിലേക്കുള്ള പ്രയാണം..