വടകര: സിവിൽ പൊലീസ് ആയി യൂണിഫോമിടാൻ യോഗ്യത നേടിയ അഴിയൂർ പഞ്ചായത്തിലെ മുക്കാളി സ്വദേശിനി ജസ്‌ന അജ്മീർ നാടിന് അഭിമാനമായി മാറി.
കായികക്ഷമത വർദ്ധിപ്പിക്കുവാൻ നിരന്തരം പരിശീലനം നടത്തുകയും അതുവഴി തന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ പഠനവഴിയിൽ പരിശ്രമം തുടരുകയും ചെയ്ത ജസ്ന ഒടുവിൽ പൊലീസ് യൂണിഫോമിടാൻ യോഗ്യത നേടിയിരിക്കുന്നു.
ദുബൈ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി ജസ്നയെ അനുമോദിക്കുന്നതിന്
വിർച്വൽ പ്ലാറ്റ്ഫോമിൽ ഒരുക്കിയ ചടങ്ങ് ശ്രദ്ധേയമായി.
യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വടകര മണ്ഡലം ട്രഷറർ കെ. അൻവർ ഹാജി കെഎംസിസി ഏർപ്പെടുത്തിയ പ്രത്യേക ഉപഹാരം ജസ്നക്ക് സമ്മാനിച്ചു.
വടകര മണ്ഡലം കെഎംസിസി ട്രഷറർ എ ടി. റഫീഖ് ടെലിവസ് അധ്യക്ഷത വഹിച്ചു.
ദുബൈ കെഎംസിസി വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല,പി.കെ ജമാൽ ,വടകര മണ്ഡലം പ്രസിഡണ്ട് ടി.എൻ അഷ്റഫ്, ജനറൽ സെക്രട്ടറി ഗഫൂർ പാലോളി, നൗഷാദ് ചള്ളയിൽ, അനീസ് മുബാറക്, മുഹമ്മദ് പാണത്തൊടി , പി.കെ നൗഫൽ, ജലാലുദ്ദീൻ അഴിയൂർ തുടങ്ങിയവർ സംസാരിച്ചു.എ.ടി. റഫീഖിൻ്റെ വീട്ടിൽ വെച്ച് നടത്തിയ അനുമോദന ചടങ്ങിൽ നാട്ടിലുള്ള കെഎംസിസി നേതാക്കളും അതോടൊപ്പം തന്നെ ന്യൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിർച്വൽ മീറ്റിഗ് പരിപാടിക്ക് മികവ് പകർന്നു.