ദുബായ് : ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ശൈഖ് സായിദ് റോഡ് ദുബായ് റൈഡിന് 14 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കായി മാറിയതോടെ വെള്ളിയാഴ്ച പുലർച്ചെ പതിനായിരക്കണക്കിന് സൈക്ലിസ്റ്റുകൾ ദുബായ് റോഡുകളിൽ എത്തി.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം സംഘടിപ്പിക്കുന്ന പരിപാടിയിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന സൈക്കിളിങ്ങിൽ 32,750 പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
പൂർണമായും സൗജന്യമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.രണ്ടു വ്യത്യസ്ത റൂറ്റുകൾ ഉൾപെടുത്തിയാണ് പരിപാടി നടത്തിയത്.