ദുബായിൽ അടിയന്തരഘട്ടങ്ങളിൽ സേവനം ലഭ്യമാക്കുന്നത് 1.55മിനിറ്റിനകമെന്ന്ദുബായ്പോലീസ്.നൂതനസാങ്കേതികതയും കുറ്റമറ്റ ഗതാഗത സംവിധാനവുമാണ് ഏറ്റവും കുറഞ്ഞ സമയത്തിനകം ആവശ്യക്കാരിലേക്ക് പോലീസിന് എത്താൻ സഹായകമാകുന്നത്.മൂന്നുമാസത്തിനിടെ 13 ലക്ഷം കോളുകളാണ് പോലീസ് അടിയന്തര സേവനകേന്ദ്രത്തിലേക്ക് (999) ലഭിച്ചത്.പോലീസ് സേവനങ്ങൾ വിലയിരുത്തിക്കൊണ്ട് അസി. ചീഫ് കമാൻഡർ മേജർ ജനറൽ മൊഹമ്മദ് സൈഫ് അൽ സഫിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കണക്കുകൾ വ്യക്തമാക്കിയത്.
പോലീസ് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുഅല്ല, ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ നബീൽ അബ്ദുല്ല അൽറിദ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞവർഷം ഇതേസമയം പോലീസ് സേവനങ്ങൾ ലഭ്യമാക്കുന്നത് 3.37 മിനിറ്റിനുള്ളിലായിരുന്നു. 999 എന്ന ടോൾ ഫ്രീ നമ്പറിലാണ് അടിയന്തര ഘട്ടങ്ങളിൽ വിളിക്കേണ്ടത്.
അത്യാവശ്യമല്ലാത്ത സംശയങ്ങൾക്കും മറ്റാവശ്യങ്ങൾക്കും 901 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് വ്യക്തമാക്കി.