ദുബായ്: ദുബായില്‍ തിരക്കേറിയ റോഡിലൂടെ, മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ വാഹനം കണ്ടുകെട്ടുകയും അൻപതിനായിരം ദിർഹം അഥവാ പതിനൊന്നര ലക്ഷം ഇന്ത്യന്‍ രൂപയിലധികം പിഴ ചുമത്തുകയും ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗതയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് വഴിയാണ് യുവാവിനെ തിരിച്ചറിയാൻ [പൊലീസിന് സാധിച്ചത്. ഗതാഗത നിയമങ്ങളോടുള്ള അവഗണന വന്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാക്കുന്ന തരത്തിലാണ് ഇയാള്‍ ബൈക്ക് ഓടിച്ചതെന്നും പൊലീസ് പറഞ്ഞു. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.