ദുബായ്: 2022 ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി സ്കൈഡൈവിംഗ് സ്റ്റണ്ടിലൂടെ “ഭക്ഷ്യ സുരക്ഷാ ആകാശത്തോളം ഉയരത്തിൽ” എന്ന സന്ദേശം ലോകത്തിന് മുന്നിൽ കാട്ടിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ.
“ഐ ലൗ ഫുഡ് സേഫ്റ്റി” എന്നെഴുതിയ ടീഷർട്ട് ധരിച്ച് കൊണ്ട് സ്കൈഡൈവിംഗ് ചെയ്യുന്ന
ഭക്ഷ്യസുരക്ഷാ വിദഗ്ധനായ ബോബി കൃഷ്ണയുടെ വീഡിയോ ആണ് ഈ ദിനത്തിന്റെ പ്രാധാന്യത്തെ അറിയിച്ചു കൊണ്ട് കാഴ്ച വെച്ചിരിക്കുന്നത്.
ഇത് കൂടാതെ അദ്ദേഹം ഇന്ന് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ‘ഭക്ഷ്യ സുരക്ഷ ഒരു മുൻഗണന നൽകുക’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ “നമ്മുടെ ഭക്ഷ്യ വിതരണ ശൃംഖലയിൽ ആത്മവിശ്വാസം വളർത്തുക എന്നും അദ്ദേഹം കുറിച്ചു.