ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മീഡിയ കൗൺസിലിന്റെ പുതിയ ബോർഡിന് അംഗീകാരം നൽകി.
പ്രമുഖ മാധ്യമങ്ങളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനുപുറമെ, മാധ്യമമേഖലയുടെ വികസനം ത്വരിതപ്പെടുത്താനുള്ള കൗൺസിലിന്റെ ഉത്തരവും, ദുബായിയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ അതിന്റെ പങ്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനും ബോർഡ് ആകമനമായ നിർദ്ദേശം നൽകും. പ്രാദേശിക, ആഗോള പ്രേക്ഷകരിലേക്ക് എമിറേറ്റിന്റെ വികസന യാത്രയുടെ കൃത്യമായ ചിത്രം എത്തിക്കുന്നതിന് ദുബായിയിലെ മാധ്യമ സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനുള്ള കൗൺസിലിന്റെ ശ്രമങ്ങളെ ബോർഡ് നയിക്കുന്നതായിരിക്കും. ഉയർന്നുവരുന്ന ആഗോള പ്രവണതകൾക്ക് അനുസൃതമായി ഡിജിറ്റൽ മീഡിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ബോർഡ് ശ്രമിക്കും.
ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ബോർഡിന്റെ ചെയർമാൻ. ദുബായ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ മോന അൽ മാരി ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമാണ്. ഡോ. ആമിന അബ്ദുൽ വാഹിദ് അൽ റോസ്തമണി, ഹാല യൂസഫ് ബദ്രി, മാലെക് സുൽത്താൻ അൽ മാലെക്, അബ്ദുല്ല ഹുമൈദ് ബെൽഹോൾ, അമൽ അഹമ്മദ് ജുമ ബിൻ ഷബീബ്, എസ്സാം കാദിം, മുഹമ്മദ് സുലൈമാൻ അൽ മുല്ല, അൽ അനൂദ് മുഹമ്മദ് ബിൻ കല്ലി എന്നിവരാണ് ബോർഡ് അംഗങ്ങൾ. നെഹാൽ ബദ്രി ദുബായ് മീഡിയ കൗൺസിൽ സെക്രട്ടറി ജനറലായി പ്രവർത്തിക്കും.
ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡ്, ദുബായ് മീഡിയ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി, പ്രമുഖ ടിവി, റേഡിയോ നെറ്റ്‌വർക്കുകൾ, പത്രങ്ങൾ, ദുബായ് ഫിലിം ആൻഡ് ടിവി കമ്മീഷൻ എന്നിവയുൾപ്പെടെ ദുബായിലെ മാധ്യമ വ്യവസായത്തിലെ വിവിധ പ്രമുഖ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് കൗൺസിൽ മേൽനോട്ടം വഹിക്കുന്നതായിരിക്കും. ദുബായിലെ മാധ്യമ വ്യവസായത്തിന്റെ വളർച്ച വർദ്ധിപ്പിക്കുന്നതിനും, അന്താരാഷ്ട്ര മാധ്യമ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ പദവി ഉയർത്തുന്നതിനും പ്രാദേശിക, അറബ് മാധ്യമ പ്രതിഭകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്രമായ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.