ദുബൈ : കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെയ് 4ന് നടത്തുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നതിന് തയ്യാറെടുക്കുന്ന ദുബൈയിലെ വിദ്യാർത്ഥികൾക്ക് ദുബൈ കെഎംസിസിപരീക്ഷാ രജിസ്ട്രേഷന് ഹെൽപ്പ് ഡസ്ക് ഏർപ്പെടുത്തി .നീറ്റ് രജിസ്ട്രേഷന് ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനും അവ രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് ഹെൽപ്പ് ഡസ്ക് ഏർപ്പെടുത്തിയത്.ഹെൽപ്പ് ഡസ്കിന്റെ ഉദ്ഘാടനം ദുബൈ കെഎംസിസി സിഡിഎ ബോർഡ് ഡയരക്ടർ റാഷിദ് അസ്‌ലം ബിൻ മുഹ്‌യിദ്ദീൻ നിർവഹിച്ചു.
യൂഎഇയിൽ നീറ്റ് പരീക്ഷ സെന്ററുകൾ അനുവദിക്കപ്പെട്ടതോടെയും ഇന്ത്യയിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലും വിദേശത്തും മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കുകയും ചെയ്തതോടെ അപേക്ഷകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ദുബൈ കെഎംസിസി ഹെൽപ്പ് ഡസ്ക്ക് വിദ്യാർത്ഥികൾക്ക് ആശ്വാസമാകും.ചടങ്ങിൽ പ്രസിഡണ്ട് ഡോ. അൻവർ അമീൻ അധ്യക്ഷത വഹിച്ചു. ട്രഷറർ പി.കെ ഇസ്മായിൽ, സംസ്ഥാന ഭാരവാഹികളായ ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുള്ള ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി , ഹംസ തൊട്ടി , ചെമ്മുക്കൻ യാഹുമോൻ, ബാബു എടക്കുളം,പിവി. നാസർ, അഡ്വ.ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ആർ.ഷുക്കൂർ, എൻ.കെ ഇബ്രാഹിം, അബ്ദുസമദ് ചാമക്കാല, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ഷെഫീക് സലാഹുദ്ദീൻ, ഒ.കെ.ഇബ്രാഹിം സംബന്ധിച്ചു. നീറ്റ് രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങൾ റഫീഖ് ഹുദവി, അഹമ്മദലി ഹുദവി എന്നിവർ വിശദീകരിച്ചു. ദുബൈ കെഎംസിസിയുടെ സ്റ്റുഡൻസ് ആൻറ് എജ്യുക്കേഷൻ വിംഗാണ് ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകുന്നത്.ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര സ്വാഗതവും ഒ.മൊയ്‌തു നന്ദിയും പറഞ്ഞു.