ഒഡെപെക് മുഖേന ദുബായിലെ ആശുപത്രി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻഡ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം.∙ യോഗ്യത: അതതു തസ്തികയിൽ ആശുപത്രി മേഖലയിൽ 5 വർഷ പരിചയം.
∙ പ്രായം: 40 ൽ താഴെ.
വീസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത, റജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഈമാസം എട്ടിനു രാവിലെ 8.30നും പത്തിനുമിടയ്ക്ക് ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് എത്തണം. www.odepc.kerala.gov.in