ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനെ ഒക്ടോബർ മാസത്തിലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തു. വ്യോമയാന രഹസ്യാന്വേഷണ സ്ഥാപനമായ OAGയുടെ കണക്കനു സരിച്ചാണ് ദുബായ് എയർപോർട്ട് ഈ സ്ഥാനം വീണ്ടും കരസ്ഥമാക്കിയത്. ആംസ്റ്റർഡാം രണ്ടാം സ്ഥാനത്തും , യൂറോപ്പിലെ മറ്റ് വലിയ ഹബ്ബുകളായ ഫ്രാങ്ക്ഫർട്ട് (FRA) മൂന്നാം സ്ഥാനത്തും ലണ്ടൻ ഹീത്രൂ (LHR) 4 ആം സ്ഥാനത്തും ഉണ്ട്.2021-ലെ ആദ്യ ഏഴു മാസങ്ങളിൽ 13 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്‌തതിനാൽ, പൂർണ്ണമായ വീണ്ടെടുക്ക ലിലേക്കുള്ള ശരിയായ പാതയിലാണ് ദുബായ് എയർപോർട്ട്. എക്‌സ്‌പോ 2020-ന്റെ പിൻബലത്തിൽ അടുത്ത ആറ് മാസത്തിനുള്ളിൽ യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർദ്ധിക്കുമെന്നാണ് ദുബായ് മുതിർന്ന ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.യുഎഇയിലെ എക്‌സ്‌പോ 2020 എന്ന അഗോളമേളയും, ടി20 ലോകകപ്പും ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെ ഏതാനും രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കിയതുമാണ് യാത്രക്കാരുടെ വരവിൽ വർദ്ധനവുണ്ടാക്കിയത്.