എക്സ്പോ 2020-ന്റെ ജല, വൈദ്യുത ആവശ്യങ്ങൾക്കായി ദുബായ് ജല വൈദ്യുത അതോറിറ്റി (ദീവ) 4.26 ബില്യൺ ദിർഹം നീക്കിവെ ച്ചു. എക്സ്‌പോ സന്ദർശകർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവം പകരുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് സമഗ്രമായ പ്രവർത്തനങ്ങളെന്ന് ദീവ സി.ഇ.ഒ.യും എം.ഡി.യുമായ സായിദ് മുഹമ്മദ് അൽ തയർ പറഞ്ഞു. ദീവ പവിലിയനിൽ നൂതന പദ്ധതികൾ വിശദമാക്കുന്ന അവതരണങ്ങൾ നടക്കും.
നാലാം വ്യാവസായിക വിപ്ലവ സാങ്കേതികത പ്രകാരം പൊതുമേഖലയിലെ എല്ലാ ഇടപാടുകളും ഡിജിറ്റൽ രീതിയിലേക്ക് മാറ്റുകയും സുസ്ഥിര വികസനലക്ഷ്യം പൂർത്തീകരിക്കുകയുമാണ് ഇതിലൂടെ. ഭരണാധികാരികളുടെ ദീർഘവീക്ഷണപരമായ പ്രവർത്തനങ്ങളുടെ ഫലമായി കോവിഡിൽനിന്ന് ഏറ്റവുമാദ്യം മുക്തിനേടിയ രാജ്യമെന്ന ഖ്യാതിയോടെയാണ് യു.എ.ഇ. നിലകൊള്ളുന്നത്.
എക്‌സ്പോയുടെ ഔദ്യോഗിക സുസ്ഥിര ഊർജ പങ്കാളിയാണ് ദീവ. വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയ രാജ്യമാണ് യു.എ.ഇ. ജനങ്ങളെ ഒന്നിച്ചുചേർത്തുകൊണ്ട് ലോകത്തിന്റെ വെല്ലുവിളികൾക്ക് സുസ്ഥിരമായ പരിഹാരമാണ് എക്സ്‌പോ കണ്ടെത്തുന്നത്. ഈ പദ്ധതി വിജയകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു