ദുബായ്: ദുബായ് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള സംരംഭമായ ദുബായ് ഫ്യൂച്ചർ എക്സ്പെർട്ട്സ് പ്രോഗ്രാമിന്‍റെ പുതിയ പതിപ്പിലേക്കുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലുമായി സഹകരിച്ച് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ എമിറാത്തി പ്രൊഫഷണലുകളെ തന്ത്രപരമായ ദീർഘവീക്ഷണം, നയരൂപീകരണം, നവീകരണാധിഷ്ഠിത തന്ത്രങ്ങൾ എന്നിവയിലൂടെ ശാക്തീകരിക്കുക എന്നതാണ് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ഡിഎഫ്എഫിന്‍റെ ട്രസ്റ്റീസ് ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരം ആരംഭിച്ച ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. വിവിധ ഘട്ടങ്ങളായാണ് പരിപാടി നടത്തുന്നത്.യോഗ്യരായ എമിറാത്തി പ്രൊഫഷണലുകൾക്ക് www.dubaifuture.ae/DEEP-2025 വഴി അപേക്ഷിക്കാം. ദുബായ് സർക്കാർ സ്ഥാപനങ്ങൾക്ക് deep@dubaifuture.ae എന്ന ഇമെയിൽ വിലാസത്തിൽ ജീവനക്കാരെ നാമനിർദ്ദേശം ചെയ്യാനും കഴിയും. അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 17 ആണ്.