യൗവനത്തിലേക്കുള്ള രണ്ടാം ദിനം,വിജയപാതയിലേക്കുള്ള രണ്ടാം പടി…
നല്ലൊരു ആരോഗ്യം നിലനിർത്തണമെങ്കിൽ ഒഴിച്ച് കൂടാനാവാത്ത ഒരു കാര്യമാണ് ചിട്ടയോടെയുള്ള വ്യായാമം….
ഏറെനേരം ഒരേ ഇരിപ്പിൽ ഇരുന്നുള്ള ജോലിയിൽ ഏർപ്പെടുന്നവരാണ് നമ്മളിൽ പലരും.. പ്രത്യേകിച്ച് നാം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന ഓൺലൈൻ യുഗത്തിൽ.ഇത് നമ്മുടെ ആരോഗ്യത്തിനെ വളരെ മോശമായ രീതിയിൽ സ്വാധീനിച്ച് പലതരം അസുഖങ്ങളിലേക്കും ചെന്നെത്തിക്കുന്നു..എന്നാൽ നമ്മുടെ ജോലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെങ്കിലും നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിൽ നിന്നും തടയാൻ സാധിക്കുന്നതാണ്.
പലതരം വ്യായാമമുറകൾ ഉണ്ട്.. അതിൽ ഏറ്റവും ലഘുവായതും ഫലപ്രദവുമായ ഒന്നാണ് നടത്തം.. അതിരാവിലെയോ വൈകുന്നേരങ്ങളിലോ അൽപ്പനേരം നടക്കാം വളരെ പ്രസന്നതയോടെ.. തുടക്കത്തിൽ അൽപനേരം മാത്രം വളരെ പതുക്കെ നടന്നുതുടങ്ങാം.. പിന്നീടങ്ങോട്ട് സമയവും വേഗതയും കൂട്ടുകയും ചെയ്യാം.. ഇനി പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യമില്ലെങ്കിൽ തന്റെ വീടിനകത്തും മുറ്റത്തുമായ് പല തവണകളായ് നടക്കാം. നമ്മുക്ക് ചുറ്റുമുള്ള പ്രകൃതിയൊക്കെ ആസ്വദിച്ചുള്ള ഈ നടത്തം നല്ലൊരു മാനസികാരോഗ്യം കൂടി പ്രാധാന്യം ചെയ്യുന്നതാണ്…
ഒരുപാട് രോഗങ്ങൾക്ക് കീഴ്പ്പെട്ട് അതിനുള്ള പരിഹാരത്തിനായ് അലഞ്ഞ്നടക്കുന്നതിലും ഭേദം മാനസികോല്ലാസത്തോടുകൂടെയുള്ള ഈ ചെറുനടപ്പ് തന്നെയല്ലേ?