ഒരർത്ഥത്തിൽ ചിന്തിച്ചാൽ ആധുനിക മനുഷ്യന്റെ കാര്യം കഷ്ടമാണ്.. എല്ലാ തരം സൗഭാഗ്യങ്ങളും ഉണ്ടായിരിക്കെ അവൻ അസംതൃപ്തനാണ്.എല്ലാം നേടാനുള്ള പാതയിൽ ചലിക്കുമ്പോഴും അത്യാവശ്യമായ പലതും അവന് നഷ്ടപ്പെടുന്ന സ്ഥിതിയാണ്…അതിലെ പ്രധാനിയാണ് ശാരീരികവും മാനസികവുമായ ആരോഗ്യം.. യൗവനത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു കൂട്ടി സ്വരൂപിക്കുന്നു,എന്നാൽ അതൊക്കെ ഒന്ന് ആസ്വദിക്കാനുള്ള ഭാഗ്യം അവനിൽ ഉണ്ടാകുന്നുമില്ല.. പലതരം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു..അതിലൂടെ യൗവനങ്ങളിൽ കഴിയേണ്ടവർ വാർധ്യക്കത്തിലേക്ക് ചുവടുറപ്പിക്കുകയാണ്…
എന്നും ചെറുപ്പമായിരിക്കാൻ കൊതിക്കാത്തവരായി ഭൂമിയിൽ ആരും തന്നെ ഉണ്ടാവില്ല,അല്ലേ? അതിനായ് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചിന്തകളും നമ്മിൽ ഉണ്ടാകുമെങ്കിലും അതിനെ പ്രാവർത്തികമാക്കാൻ മാത്രം സാധിക്കുകയും ഇല്ല…എന്നാൽ ഇതിനൊക്കെ ഒരു പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് യു.എ.ഇ….
30 ദിവസത്തെ ഫിറ്റ്നസ് ചാലഞ്ചിന് തുടക്കം കുറിച്ചിരിക്കുകയാണ് ലോകത്തിൽ തന്നെ യുവത്വത്തിന്റെ ഹരമായി മാറിയ സ്വന്തം രാജകുമാരൻ “ഫാസ്സ”.
ഒക്ടോബർ 30 ന് തുടങ്ങി 30ദിനങ്ങളിലായ് 30മിനുട്ടെങ്കിലും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക എന്നാണ് ഈ ചാലഞ്ചിന്റെ അജണ്ട…
അവരോടൊപ്പം നമ്മളും പങ്കാളികളാകാം.. യുവത്വത്തിലേക്കായ്,നല്ലൊരു ആരോഗ്യത്തിനായ് വരുത്താം ചില മാറ്റങ്ങൾ ജീവിതരീതികളിൽ…
നമ്മുടെ ദൈനംദിന ജീവിതത്തെ പ്രത്യേക വിധത്തിൽ ക്രമീകരിക്കുകയും അതിനൊക്കെയുള്ള ഒരു മാനസിക മുന്നൊരുക്കം ഉണ്ടാക്കുകയും ചെയ്താൽ പ്രായം എന്നത് നമ്മുടെ കരവലയങ്ങളിലാക്കാൻ നിഷ്പ്രയാസം സാധിക്കുന്നതാണ്…
അപ്പോ നമ്മുക്കും ആരംഭിച്ചാലോ യൗവനങ്ങളെതേടിയുള്ള യാത്ര… ഓരോ ദിനങ്ങളിലായ് ഓരോ ചുവടുകൾ അറിയാം പ്രാവർത്തികമാക്കാം….
ആദ്യപടവ് മനസ്സ് എന്ന പടിയാണ്.. ഊഷ്മളമായ മനസ്സുണ്ടെങ്കിലേ ആ ദിവസവും ജീവസ്സുറ്റതാവുകയുള്ളൂ..മനസ്സിൽ നമ്മൾ എന്തു നട്ട് വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതഫലങ്ങളും….
രോഗിയായി വാർധക്യത്തെ സ്വീകരിക്കണോ അതോ ആരോഗ്യത്തോടെ യൗവനത്തിൽ കഴിയണോ എന്ന് ആദ്യം മനസ്സ് കൊണ്ട് ഉറപ്പിക്കാം….