ദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബസ്-ഓൺ-ഡിമാൻഡ് സേവനം ഒൂദ് മെഥയും ബർശാ ഹൈറ്റ്സും ഉൾപ്പെടുത്തി വിപുലീകരിച്ചു. യാത്രക്കാരുടെ ആവശ്യകത വർദ്ധിച്ചതിനാൽ ആണ് വിപുലീകരണം .ഇത് ഗതാഗത കുരുക്കുകൾ കുറയ്ക്കാനും ദൈനംദിന യാത്രകൾ സുഗമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പ്ലാനിംഗ് & ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടർ ആദിൽ ഷക്രി പറഞ്ഞു.ഈ സേവനം സ്മാർട്ട് ആപ്ലിക്കേഷൻ വഴി യാത്രാകാർ ബുക്ക് ചെയ്യാം. യാത്രയ്ക്ക് 5 ദിർഹം ആണ് നിരക്ക് ഈടാക്കുക .ഈ പുതിയ വിപുലീകരണത്തോടെ, ബസ്-ഓൺ-ഡിമാൻഡ് ഇപ്പോൾ ബിസിനസ് ബേ, ഡൗൺടൗൺ ദുബൈ, അൽ ബർഷ തുടങ്ങിയ 10 പ്രധാന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നു. ദുബൈയുടെ പൊതുഗതാഗത സേവനങ്ങൾ കൂടുതൽ സ്മാർട്ടായും ആക്സസിബിളായും മാറ്റാൻ ഇത് സഹായിക്കും.