ദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം (ഡി.ഇ.ടി.) അറിയിച്ചു. ഈ വർഷം ആദ്യപാദത്തിൽ ഇതുവരെ 45,653 പുതിയ വ്യാപാര ലൈസൻസുകൾ നൽകിയതായി അധികൃതർ വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും പ്രാദേശികഅന്താരാഷ്ട്ര നിക്ഷേപങ്ങളുടെ ഒഴുക്ക് വർധിക്കുകയും ചെയ്തു. ഡി.ഇ.ടി.യിലെ ബിസിനസ് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് (ബി.ആർ.എൽ.) മേഖല പുറത്തുവിട്ട പുതിയകണക്കുകൾ വ്യാപാരത്തുടർച്ച ഉറപ്പാക്കുന്നതിനും വിദേശനിക്ഷേപങ്ങൾക്ക് പൂർണ ഉടമസ്ഥാവകാശവും നൽകുന്നതിന് സ്വീകരിച്ച നടപടികളുടെ ഫലമാണിതെന്ന് ഡി.ഇ.ടി. ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽ മർറി പറഞ്ഞു.പുതിയ വ്യാപാരസംരംഭങ്ങൾ തുടങ്ങുന്നതിനും സൗഹൃദപരമായ നിക്ഷേപ അന്തരീക്ഷം ഉണ്ടാക്കുന്നതിനും ഉയർന്നസുരക്ഷാനിലവാരം ഉറപ്പുവരുത്തുന്നതിനും എമിറേറ്റ് പ്രാധാന്യം നൽകുന്നു. ആഗോളനിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഊർജം നൽകുന്ന വാർത്തയാണിത്. കൂടുതൽ വ്യാപാരലൈസൻസുകൾ നൽകുന്നതിലൂടെ സുസ്ഥിര സാമ്പത്തികവികസനം മുന്നോട്ടുകൊണ്ടുപോകാ നാണ് ഡി.ഇ.ടി. ലക്ഷ്യമിടുന്നത്.