ദുബായ് :ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഒരു പെൺകുഞ്ഞ് കൂടി പിറന്നു. കുഞ്ഞിന് ഹിന്ദ് ബിന്ത് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് പേരിട്ടിരിക്കുന്നത്.ഷെയ്ഖ് ഹംദാന്റെ നാലാമത്തെ കുട്ടിയാണ് ഹിന്ദ്, രണ്ട് ആൺമക്കളുടെയും ഒരു മകളുടെയും പിതാവ് കൂടിയാണ് ഷെയ്ഖ് ഹംദാൻ.2021 മെയ് 20 ന് ജനിച്ച ഇരട്ടകളായ ഷെയ്ഖയ്ക്കും റാഷിദിനും രണ്ട് വർഷത്തിന് ശേഷം 2023 ഫെബ്രുവരി 25 ന് മൂന്നാമത്തെ കുട്ടിയായ മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ ജനനവും ഷെയ്ഖ് ഹംദാൻ അറിയിച്ചിരുന്നു.