ദുബായ് :ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി.ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെയും സംഘത്തെയും വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു.ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ് എന്നിവരെയും കാണും. നാളെ മുംബൈയിൽ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തും.ഈ ഔദ്യോഗിക സന്ദർശനത്തിൽ, യുഎഇയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും രണ്ട് രാജ്യങ്ങൾക്കിടയിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമാണ് അദ്ദേഹത്തിന്റെ സന്ദർശനം ലക്ഷ്യമിടുന്നത്.