റമദാനില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം വെട്ടിക്കുറച്ച് ദുബൈ. എമിറേറ്റിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം 5 മണിക്കൂറില്‍ കൂടരുതെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അഥോറിട്ടി അറിയിച്ചു.
മാതാപിതാക്കളുമായി കൂടിയാലോചിച്ച് സ്‌കൂളുകള്‍ കെഎച്ച്ഡിഎയ്ക്ക് സമയക്രമം സംബന്ധിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കും. ചിലസ്‌കൂളുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സാധാരണ സമയക്രമവും പാലിക്കും.
പുണ്യമാസത്തിന് മുന്‍പായി സ്‌കൂളുകള്‍ ഇന്റേണല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നും കെഎച്ച്ഡിഎ നിര്‍ദേശിച്ചിട്ടുണ്ട്. ചില പാഠ്യപദ്ധതിയില്‍ 10ദിവസത്തെ അവധിയും റമദാനില്‍ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ പാഠ്യപദ്ധതിയില്‍ വാര്‍ഷികപരീക്ഷയ്ക്ക് ശേഷമുള്ള ഹ്രസ്വകാല അവധിയും ഇക്കാലയളവില്‍ ലഭിക്കും.