ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻ എന്നീവിമാനക്കമ്പനികളുടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം. ഇത്തിഹാദിന് അൽഐനി ൽനിന്നും സമാന സർവീസുണ്ട്. മറ്റു എമിറേറ്റിൽനിന്നുള്ള യാത്രക്കാർക്ക് ഈ കേന്ദ്രങ്ങളിലെത്തി ബസ് സേവനം പ്രയോജനപ്പെടുത്താം.ഇത്തിഹാദ് എയർവേയ്‌സിൽയാത്ര ചെയ്യുന്ന ദുബായ് നിവാസികൾക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്കും എമിറേറ്റ്‌സിൽ യാത്രചെയ്യാനുദ്ദേശിക്കുന്ന അബുദാബി നിവാസികൾക്ക് ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും സൗജന്യ ബസ് യാത്ര ചെയ്യാം. ഇരുവിമാന യാത്രക്കാർക്കും ദുബായ്, അബുദാബി നഗരങ്ങളിൽ സിറ്റി ചെക്ക്–ഇൻ സൗകര്യവും ഉണ്ട്. യാത്രക്കാരുടെ ലഗേജ് ഈകേന്ദ്രങ്ങളിലെ എയർലൈൻ ഓഫിസിൽ നൽകുന്നതോടൊപ്പം ബോർഡിങ് പാസും ലഭിക്കും. ഇങ്ങനെ സ്വീകരിക്കുന്ന ലഗേജ്യാത്രക്കാരൻ അവസാനം ഇറങ്ങുന്ന വിമാനത്താവളത്തിൽ എത്തിക്കും. നേരത്തെ ബോർഡിങ് പാസ് ലഭിക്കുന്നതിനാൽവിമാനത്താവളത്തിലെ തിരക്കിൽനിന്നും ഒഴിവാകാം.
ദുബായ് ഷെയ്ഖ് സായിദ് റോഡിലെ അൽവാസൽ സെന്ററിനു സമീപത്തുനിന്നാണ് അബുദാബിയിലേക്കുള്ള ഇത്തിഹാദ് ബസ്സർവീസ് പുറപ്പെടുക. യാത്രാദൈർഘ്യം 75 മിനിറ്റ്. യാത്രക്കാർ സാധുവായ വിമാന ടിക്കറ്റ് കരുതണം. ബസ് പുറപ്പെടുന്ന സമയം: 02.05, 04.10, 06.05, 09.35, 11.30, 16.15, 17.20, 19.05, 20.55, 22.30.അബുദാബി എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് വെളുപ്പിന് 00.15, 01.25, 03.05, 07.05, 08.20, 10.50, 14.25, 20.25, 21.25, 22.10 എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുക. യാത്രക്കാർ കുറഞ്ഞത്24 മണിക്കൂർ മുൻപെങ്കിലും സീറ്റ് ബുക്ക് ചെയ്യണം.അബുദാബി കോർണിഷ് റോഡിലെ എമിറേറ്റ്‌സ് ഓഫിസിന്റെ മുൻവശത്തുനിന്ന്ദുബായിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 09.45, വൈകിട്ട് 16.30, രാത്രി 10.00 ആണ് ബസ്. ദുബായ് ഇന്റർനാഷനൽഎയർപോർട്ടിലെ ടെർമിനൽ 3നു മുന്നിൽ യാത്രക്കാരെ ഇറക്കും. ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 10.00, ഉച്ചയ്ക്ക് 15.00, രാത്രി 23.00 എന്നീ സമയങ്ങളിൽ ടെർമിനൽ 3നു മുന്നിൽനിന്ന് ബസ് പുറപ്പെടും. എമിറേറ്റ്‌സ്ബസിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് എങ്കിലും ബുക്ക് ചെയ്യണം.