ദുബായ് ∙ എക്സ്പോയിൽ വിവിധ സേവനങ്ങൾക്കായി 4 സ്മാർട് പൊലീസ് സ്റ്റേഷനുകൾ (എസ്പിഎസ്) തുറക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേഷനുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകില്ല.
പരാതികൾ നൽകാനും നടപടികളുടെ പുരോഗതിയറിയാനും സംവിധാനങ്ങളുണ്ട്. 45 സേവനങ്ങളാണ് നിലവിലുള്ളത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ദുബായ് മുറഖബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ (നിർമിതബുദ്ധി) മേജർ ജനറൽ അലി അഹമ്മദ് അബ്ദുല്ല ഗാനിം, എക്സ്പോ സുരക്ഷാവിഭാഗം സിഇഒ: കേണൽ അലി ഖലീഫ അൽ ഗയ്സ് എന്നിവർ ഒപ്പുവച്ചു.
എസ്പിഎസ് കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിച്ചതിനാൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സേവനകേന്ദ്രങ്ങളിലും മൊബൈൽ യൂണിറ്റുകളിലും പരാതി എത്തും.