ദുബായിലെ ഡെലിവറി മേഖലയിൽ 11,000 പരിശോധനകൾ നടത്തിയതായി ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയിലെ ലൈസൻസിംഗ് ആക്‌റ്റിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ റംസി പറഞ്ഞു.
ഉപയോഗയോഗ്യമല്ലാത്തതോ ഇൻഷുറൻസ് രജിസ്‌ട്രേഷൻ എന്നിവയുടെ കാലാവധി കഴിഞ്ഞതോ ആയ 44 ബൈക്കുകൾ കണ്ടുകെട്ടി. ആവശ്യമായ പെർമിറ്റ് ഇല്ലാതെ ഉപയോഗിച്ച 33 ഇലക്ട്രിക് ബൈക്കുകളും പിടിച്ചെടുത്തു. നിയമലംഘനങ്ങൾക്ക് 1200 പേർക്ക് പിഴയും ചുമത്തി.സംരക്ഷണ കവചം (ഹെൽമറ്റ്, ഗ്ലൗസ്, റിഫ്ലക്ടീവ് വെസ്റ്റുകൾ, കൈമുട്ട്, കാൽമുട്ട് ഗാർഡുകൾ) ധരിക്കാതിരിക്കുക, പ്രൊഫഷണൽ പരിശീലന സർട്ടിഫിക്കേഷൻ ഇല്ലാതെ ഡെലിവറി മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുക,, അശ്രദ്ധമോ അപകടകരമോ ആയ ഡ്രൈവിംഗ്, എന്നിവയാണ് പൊതുവായ നിയമ ലംഘനങ്ങളെന്ന് അധികൃതർ പറഞ്ഞു.
മോട്ടോർസൈക്കിൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 3600-ലധികം ഡെലിവറി ഡ്രൈവർമാരെ ലക്ഷ്യമിട്ട് ആർടിഎ ബോധവത്കരണ ശിൽപശാലകളും സുരക്ഷാ കാമ്പെയ്‌നുകളും നടത്തി.ഹെസ്സ സ്ട്രീറ്റ്, സാബീൽ സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റ്, ഡൗൺടൗൺ, മിർദിഫ്, മോട്ടോർ സിറ്റി എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ ഡെലിവറികൾ ഉള്ള മേഖലകളിലാണ് ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തിയത്.