ദുബായിൽ ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന്മുനിസിപ്പാലിറ്റി അറിയിച്ചു.ഇവിടെ സ്ഥാപിതമായ അഞ്ചു സംസ്കരണലൈനുകളിൽ രണ്ടെണ്ണം പ്രാരംഭഘട്ടത്തിൽ പ്രവർത്തിക്കും. പ്രതിദിനം 2000 ടൺ ഖരമാലിന്യങ്ങൾസംസ്കരിക്കുന്നതിലൂടെ 80 മെഗാവാട്ട് പുനരുപയോഗഊർജംലഭ്യമാക്കും.മാലിന്യനിക്ഷേപകേന്ദ്രങ്ങളിലയക്കുന്ന ഖരമാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനും സുസ്ഥിരഊർജസ്രോതസ്സുകൾ നിർമിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾക്കനുസൃതമായി ഡി.ഡബ്ല്യു.എം.സി. നിലകൊള്ളും.ദുബായ് ക്ളീൻ എനർജി സ്ട്രാറ്റജി 2050-ന് പിന്തുണനൽകിക്കൊണ്ട് സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ സംവിധാനം നടപ്പാക്കുന്നതിനും കേന്ദ്രം സംഭാവനകൾ നൽകും. ഡി.ഡബ്ല്യു.എം.സി.യുടെ നിർമാണം 75 ശതമാനം പൂർത്തിയായെന്നും അടുത്തവർഷം ഭാഗികപ്രവർത്തനങ്ങൾ തുടങ്ങുന്നതിനുമുള്ള ശ്രമം നടത്തുകയാണെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌റിപറഞ്ഞു.ലോകത്തിലെ ഏറ്റവും സുസ്ഥിരമായ നഗരങ്ങളിലൊന്നായി മാറുന്നതോടൊപ്പം മാലിന്യ ഊർജ മേഖലയിൽ ആഗോളതലത്തിൽ ദുബായിയുടെ സ്ഥാനമുറപ്പിക്കാനും കേന്ദ്രംസഹായകരമാകും.പ്രതിദിനം 80 മെഗാവാട്ട് ഊർജ ഉത്പാദനത്തിനായി മാലിന്യം സ്വീകരിക്കുക,