യു.എ.ഇയിലെ ടെലിഫോൺ സേവനദാതാക്കളായ ഡു ടെലികമ്യൂണിക്കേഷൻസിന്റെയോ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻസ് കമ്പനിയുടെയോ എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും ഏഴു ദിവസ കാലാവധിയുള്ള 53 ജി.ബി ദേശീയ ഡേറ്റ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മുതൽ ഡിസംബർ നാലു വരെ ഈ ഓഫർ ലഭ്യമാണ്.യു.എ.ഇയുടെ 53ാമത് ഈദുൽ ഇത്തിഹാദ് (ദേശീയ ദിനം) പ്രമാണിച്ച് ടെലികമ്യൂണിക്കേഷൻ, ഡിജിറ്റൽ സേവനദാതാക്കൾ നിരവധി ഓഫറുകളും പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ വാങ്ങുകയോ അതിലേക്ക് മാറുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ സാധുതയുള്ള 53 ജി.ബി ദേശീയ ഡേറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 31വരെ ഈ ഓഫർ ലഭ്യമാകുമെന്ന് ്പനി പ്രസ്താവയിൽ അറിയിച്ചു.