യുഎഇ: കോവിഡ് -19 മഹാമാരി തളർത്താതെ ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്‌എസ്) ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 24-ാം പതിപ്പിൽ പ്രതീക്ഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളായ സൗദി അറേബ്യ (കെഎസ്എ), കുവൈറ്റ്, ബഹ്‌റൈൻ, ഈജിപ്ത് എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നിലധികം വിപണികളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ സംഘാടകർ സ്വാഗതം ചെയ്യും. എമിറാറ്റികളും യുഎഇ പൗരന്മാരും ആയിരിക്കും ഷോപ്പിംഗ് ഫെസ്റ്റിവലിൽ വലിയ തോതിൽ പങ്കെടുക്കുക എന്നാണ് കണക്കാക്കുന്നത്. ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ഇറ്റലി, അയർലൻഡ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള അതിഥികൾ ഉൾപ്പെടുന്ന ദ്വിതീയ വിപണികളിൽ നിന്നുള്ള ആളുകളെയും സംഘാടകർ ലക്ഷ്യമിടുന്നു.
പ്രത്യേക ഉദ്ഘാടന ദിന പടക്കങ്ങളും, ബുർജ് ഖലീഫയിൽ നടത്തുന്ന പ്രേത്യേക പ്രൊജക്ഷനുകളും ഫൗണ്ടൈൻ ഷോയും, ദി പോയിന്റിലെ പാം ഫൗണ്ടൈനും 10 ആഴ്ച നീണ്ടുനിൽക്കുന്ന ദുബായ് സമ്മർ സർപ്രൈസസിനു ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ജൂലൈ 1-ന് തുടക്കം കുറിയ്‌ക്കും.
എല്ലാ കോവിഡ് -19 സുരക്ഷാ നടപടികളും പാലിച്ചുകൊണ്ടാവും സെപ്റ്റംബർ 4 വരെ നീണ്ടുനിൽക്കുന്ന പരിപാടി നടത്തുന്നത്.
പരിപാടിയിൽ പങ്കെടുക്കുമ്പോൾ പ്രത്യേകിച്ചും കുട്ടികൾക്കുള്ള സുരക്ഷാ നടപടികൾ മനസ്സിൽ പാലിക്കേണ്ടതുണ്ടെന്ന് ഇവന്റ്സ് ആന്റ് ഫെസ്റ്റിവൽസ് ഡയറക്ടർ സുഹൈല സക്കർ ഒബെയ്ദ് ഘോബാഷ് സൂചിപ്പിച്ചു.
വാക്സിനേഷൻ ലഭിച്ച കൗമാരക്കാർ പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുമ്പോൾ മാസ്ക് ധരിക്കുന്നുവെന്നും ഓരോ തവണ എന്തെങ്കിലും സ്പർശിക്കുമ്പോഴും അവരുടെ കൈകൾ വൃത്തിയാകുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നത് മുതിർന്നവരുടെ ഉത്തരവാദിത്തമാണ് എന്ന് ഡയറക്ടർ പറഞ്ഞു.
ഡിഎസ്‌എസിന്റെ ഈ പതിപ്പിന് ഡിഎസ്‌എസ് ഷെയർ മില്യണയർ, ഡെയ്‌ലി സർപ്രൈസസ്, റാഫിൾ ഡ്രോകൾ എന്നിവ ഉൾപ്പെടുന്ന നിരവധി പ്രമോഷനുകൾ ഉണ്ടാകും. സമ്മർ റെസ്റ്റോറന്റ് വീക്ക്, ബിഗ് ഈഡ് ഈറ്റ് ആൻഡ് ഡൈൻ & വിൻ, മൂവി മാജിക്, സമ്മർ ആർട്ട് പ്രോജക്റ്റ് എന്നിവ പോലുള്ള ഭക്ഷ്യ ഇവന്റുകളും ഈ വർഷത്തെ പുതിയ കൂട്ടിച്ചേർക്കലുകളൾ ആണ്.
മെഗാ വിൽപ്പന വാഗ്ദാനം ചെയ്യുന്ന ഡിഎസ്എസ് ഓഫറുകൾ, പ്രത്യേക വിനോദ പരിപാടികൾ ഉൾക്കൊള്ളുന്ന ഇവന്റുകൾ എന്നിവ സംഘടിപ്പിക്കുന്നത് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആർഇ) ആണ്.