നാടിനെ കുറിച്ചുള്ള നല്ല നല്ല ഓർമ്മകളിൽ കഴിഞ്ഞുപോവുകയാണ് ഓരോ പ്രവാസിയും…. പ്രത്യേകിച്ച് നമ്മൾ മലയാളികൾ..നമ്മുടെ പ്രകൃതിരമണീയമായ നാടും അവിടത്തെ ചെറുതും വലുതുമായ ആഘോഷങ്ങളും ഒക്കെ എത്രമാത്രം ഭംഗിയുള്ളതായിരുന്നു എന്ന് തോന്നിപ്പോകും…
കുട്ടനാടിലെ വള്ളം കളി മത്സരം കേരളത്തിലെ ആഘോഷങ്ങൾ എന്ന് പറയുമ്പോൾ ആദ്യമായി ഓർമ്മയിൽ എത്തുന്ന ആഘോഷം…. കേരളത്തിന്റെ പ്രകൃതി ഭംഗിയേയും നമ്മുടെ ഒത്തൊരുമയേയും വിളിച്ചോതുന്ന ഒരു ആഘോഷം….
നമ്മുടെ ആ മനോഹരമായ ആഘോഷം നമ്മുക്ക് ഇവിടെ നിന്ന് നേരിട്ട് ആസ്വദിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഒന്നാശിക്കാത്ത ആരും നമ്മുക്കിടയിൽ ഉണ്ടാവില്ല…
നമ്മുടെ ആ സ്വപ്നവും സാക്ഷാത്കരിക്കാൻ പോവുകയാണ് ഒക്ടോബർ 30,31,തീയതികളിലായ് ദുബായ് ഫെസ്റ്റിവൽ സിറ്റി ഒരുക്കുന്ന “ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ”…
ദുബായിലെ ക്രീക്ക് സൈഡ് മർസാ പ്ലാസായിൽ വെച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു..10അംഗങ്ങൾ അടങ്ങുന്ന 15ടീമുകൾ തമ്മിലാണ് മത്സരം..
കോവിഡ്19 ന്റെ എല്ലാ സുരക്ഷാ സന്നാഹങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്.. മത്സരങ്ങളിൽ പങ്കെടുക്കാനായ് ഓൺലൈൻ വഴി ബുക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്…
മത്സരാർത്ഥികൾക്ക് ദുബായ് ഫെസ്റ്റിവൽ സിറ്റി യുടെ എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് സംസാരിക്കുകയാണ്..അൽ ഫുതൈം റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഡയറക്ടർ ആയ അബ്ദുല്ലഹാഗിയലി..
സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പ്രത്യേകം ഓർമ്മപ്പെടുത്തുകയും ചെയ്തു അദ്ദേഹം…