ദുബായ് :ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചെയർമാനായ ഡോ. കെ. പി. ഹുസൈൻ, റമദാൻ മാസത്തിൽ മൂന്ന് കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. സാമൂഹിക-ആരോഗ്യ മേഖലകളിലെ വിവിധ സംഘടനകളിലേക്കാണ് ഈ സംഭാവന നൽകുന്നത്.ഐക്യുആർഎ അന്താരാഷ്ട്ര ആശുപത്രിയ്ക്ക് 1 കോടി രൂപ നൽകി 13 ഔട്ട്പേഷ്യന്റ് വിഭാഗങ്ങൾ സജ്ജമാക്കാനാണ് സഹായം. തിരൂരിലെ CH സെന്ററിന് 68 ലക്ഷം രൂപ അനുവദിച്ച് അഞ്ച് നില കെട്ടിടം നിർമിക്കാനുള്ള സഹായവും ട്രസ്റ്റ് നൽകുന്നുണ്ട് , ഇത് സൗജന്യ ഡയാലിസിസ്, കാൻസർ ചികിത്സകളുടെ സൗകര്യം വർദ്ധിപ്പിക്കുംമെന്ന് ഡോ ഹുസൈൻ പ്രതീക്ഷിക്കുന്നു.വയനാട് ദുരിതബാധിതർക്കായി 40 ലക്ഷം രൂപ വിനിയോഗിച്ച് 20 വീടുകൾ നിർമിക്കാൻ ഭൂമി വാങ്ങി.സർക്കാർ നൽകുന്ന സഹായങ്ങൾക്ക് പുറമെ ഏറ്റവും നിർദ്ധനരായ ആളുകളെ കണ്ടെത്തിയാണ് സഹായം നൽകാൻ ഉദ്ദേശിക്കുന്നത് . കൂടാതെ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബിൽിറ്റേഷനു വേണ്ടി 58 ലക്ഷം രൂപ നൽകി, ന്യൂറോ സംബന്ധമായ വൈകല്യമുള്ളവർക്കും സഹായകരമായ ഒരു പ്രത്യേക ഗ്രാമം വികസിപ്പിക്കാനാണ് സഹായം.മറ്റ് വിവിധ മേഖലകളിലെ അത്യാവശ്യ ആവശ്യങ്ങൾക്കായി 34 ലക്ഷം രൂപ ദാനം ചെയ്തു; ഇതിൽ ഭവനസഹായം, രോഗികൾക്കുള്ള ചികിത്സാ സഹായം, മത സ്ഥാപനങ്ങളുടെ നവീകരണം തുടങ്ങിയവ ഉൾപ്പെടുന്നുണ്ട് .അവശ്യർക്കുള്ള സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 28 വർഷമായി ഡോ. കെ. പി. ഹുസൈൻ കുടുംബത്തോടൊപ്പം മനുഷ്യത്വപരമായ ഒട്ടേറെ സേവനങ്ങൾ നൽകിവരികയാണ്. ഈ വർഷത്തെയും സംഭാവനകൾ കേരളത്തിലെ ഏറ്റവും തളർന്നവർക്കും ദുരിതാശ്വാസ സഹായം എത്തിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.