ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
അല്‍ മക്തൂം, ഇന്നലെ ദുബായ് ഇന്റര്‍നാഷണല്‍ ചേംബറിന്റെ പുതിയ
ഡയറക്ടര്‍ ബോര്‍ഡിനെയും ഉപദേശക സമിതിയെയും പ്രഖ്യാപിച്ചു. സ്വകാര്യ
മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തുനിന്നുള്ള പ്രതിനിധിയായി ആസ്റ്റര്‍
ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ
ഡോ. ആസാദ് മൂപ്പന് ഉപദേശക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ദുബായ് ഇന്റര്‍നാഷണല്‍ ചേംബറിലെ എലൈറ്റ് അഡൈ്വസറി
കൗണ്‍സിലിലേക്ക് ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
നാമനിര്‍ദ്ദേശം ചെയ്തത് ഒരു വലിയ അംഗീകാരവും പദവിയുമായി
കാണുന്നതായി ഈ അവസരത്തില്‍ പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍
സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്
പറഞ്ഞു. വ്യാപാരത്തിന്റെയും ബിസിനസ്സിന്റെയും കേന്ദ്രമെന്ന നിലയില്‍
ദുബായിയുടെ സ്ഥാനം വിപുലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ അതത്
മേഖലകളിലെ ആഗോള വിദഗ്ധരെ യോജിപ്പിക്കുന്നതില്‍ ദുബായ്
ഇന്റര്‍നാഷണല്‍ ചേംബര്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നു. ദുബൈയെ മിഡില്‍
ഈസ്റ്റിലെ ലോകോത്തര ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രമാക്കി
മാറ്റുവാനും, മെന മേഖലയിലെയിലും (MENA) അതിനപുറത്തുമുള്ള മേഖലകളിലെ
പ്രതിഭകളെയും രോഗികളെയും ആകര്‍ഷിക്കുന്നതിനുമുള്ള ഈ ശ്രമത്തിന്റെ
ഭാഗമാകാന്‍ അവസരം നല്‍കിയതിന് ഞാന്‍ ഹിസ് ഹൈനസിനോട് നന്ദി
പറയുന്നു. ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായി എനിക്ക് കഴിയുന്നതെല്ലാം
ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നതായും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
1987 ല്‍ ദുബായില്‍ ഒരൊറ്റ ഡോക്ടര്‍ ക്ലിനിക്കിലൂടെ, ആസ്റ്റര്‍ ഡിഎം
ഹെല്‍ത്ത്കെയര്‍ ആരംഭിച്ച ഡോ. ആസാദ് മൂപ്പന്, യുഎഇയിലെ ആരോഗ്യ
പരിചരണ മേഖലയെ ഇന്നത്തെ നിലയിലേക്ക് രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക
പങ്ക് വഹിച്ചിട്ടുള്ള വ്യക്തിത്വമാണ്. ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും
വലിയ സംയോജിത ആരോഗ്യസംരക്ഷണ ശൃംഖലകളില്‍ ഒന്നായ ആസ്റ്റര്‍ ഡിഎം
ഹെല്‍ത്ത് കെയറിന്, 360 ലധികം സ്ഥാപനങ്ങളുടെ ശക്തമായ ശൃംഖലയും 21,000
ജീവനക്കാരും ഉള്ളതിനൊപ്പം, ആഗോളതലത്തില്‍ പ്രതിവര്‍ഷം 15.5 ദശലക്ഷം
രോഗികള്‍ക്ക് ആരോഗ്യ സേവനവും നല്കുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ
നാലാമത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ പദ്മശ്രീ പുരസ്ക്കാരം ഡോ.
ആസാദ് മൂപ്പന് സമ്മാനിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്റെ പ്രവാസി
ഭാരതീയ സമ്മാന്‍, ഫോബ്സ് മിഡില്‍ ഈസ്റ്റ് മാഗസിന് ടോപ്പ് ഇന്ത്യന്‍ ബിസിനസ്
ലീഡര്‍ അവാര്‍ഡ്, മുന്‍കാലങ്ങളില്‍ അറബ് ഹെല്‍ത്ത് അവാര്‍ഡ് എന്നിവ
ലഭിച്ചിട്ടുണ്ട്. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയുടെയും, അല്‍ ജലീല
ഫൗണ്ടേഷന്റെയും സ്ഥാപക പങ്കാളിയാണ് ആസ്റ്റര്‍. 2018 മുതല്‍ യുഎഇ ആരോഗ്യ
കൗണ്‍സില്‍ അംഗമാണ് ഡോ. ആസാദ് മൂപ്പന്.