തന്റെ പേരുപോലെ ആയിരിക്കും അയാളുടെ ജീവിതരീതികളും എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്.അതിൽ എത്രമാത്രം സത്യമുണ്ടെന്നറിയില്ല.എന്നാൽ നമ്മുക്ക് മുന്നിൽ കാണുന്ന ചിലരെങ്കിലും ആ പഴമൊഴി സത്യമാണെന്ന് തോന്നിപ്പിക്കും. അതിനോട് ഏറ്റവും യോജിക്കുമെന്ന് തോന്നുന്ന ഒരു നാമമാണ് “അബ്ദുൽ കലാം”.അബ്ദ് എന്നാൽ ദൈവത്തിന്റെ അടിമ,കലാം എന്നാൽ ദൈവവചനം.ദൈവവചനങ്ങളുമായി വന്ന ദൈവത്തിന്റെ അടിമ.
A.P.J.അബ്ദുൽ കലാം… പേര് കേട്ടാൽ തന്നെ ആ ചിരിച്ചു കൊണ്ടുളള മുഖം ഓർമ്മ വരും.അദ്ദെഹത്തെക്കുറിച്ച് എന്താ പറയാ, സ്വതന്ത്ര ഇന്ത്യയുടെ 11_മത്തെ രാഷ്ട്രപതി, മികച്ച ഒരു രാഷ്ട്രീയ നേതാവ്, ഇന്ത്യയുടെ പ്രസിദ്ധനായ ബഹിരാകാശ ശാസ്ത്രഞ്ജൻ,നിരവധി പുരസ്കാരജേതാവ്_1981ൽ പത്മഭൂഷൺ_1990ൽപത്മവിഭൂഷൺ_1997ഭാരതരത്ന അവാർഡ് തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ,കൂടാതെ ഇന്ത്യയുടെ മിസൈൽ മാൻ എന്ന വിളിപ്പേരും, ഇങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങൾ.
ഇതിനൊക്കെ പുറമെ ഏറ്റവും കൂടുതൽ വിശേഷിക്കാവുന്ന ഒരു കാര്യം ലോകം കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഗുരു. ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്തമായ മാതൃക കാട്ടി തന്നു അദ്ദേഹം.തന്റെ വിദ്യാർത്ഥികളെ ഇത്രത്തോളം സ്നേഹിച്ച അധ്യാപകൻ,തന്റെ അവസാനനിമിഷം വരെ അവർക്കായി ഒഴിഞ്ഞ് വെച്ചു.2015ജൂലൈ-27ന് ഷില്ലോങിൽ വെച്ച് കുട്ടികൾക്കായുളള പരിപാടിയിൽ അവരോട് സംസാരിക്കുന്ന തിനിടയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും.ഒക്ടോബർ_15,1931, രാമേശ്വരം എന്നയിടത്തായിരുന്നു അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒക്ടോബർ 15ലോക വിദ്യാർത്ഥികളുടെ ദിനമായി ആചരിക്കുന്നു.
രാജ്യത്തെ മികച്ച അധ്യാപികർക്കുളള നാഷണൽ അവാർഡ് പരിപാടിയിൽ ഒരു ഗുരു ശിഷ്യ ബന്ധം എങ്ങനെ വേണമെന്ന് വളരെ മനോഹരമായി പറഞ്ഞുകാട്ടിതരികയുണ്ടായി.അധ്യാപികർ അവർ ആണ് ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടാക്കൾ, വിദ്യാർത്ഥികൾ തന്റെ ഓരോ വിഷയത്തിലും കാണിക്കുന്ന പ്രാവിണ്യം ആണ് ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പിന്റെ ആധാരവും. അറിവ് നേടുക എന്ന ജീവിതവി ജയത്തിലേക്കായി സ്വന്തമായി ഒരുസമവാക്യം തന്നെ ഉണ്ടാക്കിയെടുത്തു അദ്ദേഹം.
അറിവ്=സർഗാത്മകത+നീതി+ധൈര്യം.
വിജയത്തിലേക്കുളള പാതയ്ക്കായ് 4സുവർണ്ണ വഴികൾ തുറന്നു തന്നു.അതെന്തെന്നു നോക്കിയാലോ.
1-ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടാക്കുക..
2-അതിലേക്കായുളള അറിവ് നേടുക.
3-അറിവ് കൊണ്ട് തന്റെ ലക്ഷ്യത്തിനായ് കഠിനാധ്വാനം ചെയ്യുക.
4-സ്ഥിരോത്സാഹമുണ്ടാകുക.
തന്റെ രാജ്യത്തിന്റെ പുരോഗതിയിലേക്കായ് അദ്ദേഹം ചെയ്തു തന്ന കാര്യങ്ങൾ ചെറുതൊന്നുമല്ല.തന്റെരാജ്യത്തെ അറിവ് കൊണ്ടും അതിൽനിന്നുമുളള വളർച്ചക്കൊണ്ടും ലോകത്ത് തന്നെ മുൻനിരയിൽ കൊണ്ട് വരാൻ എന്നും സ്വപ്നം കണ്ടിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ഓരോ പുസ്തകങ്ങളിലും ഓരോ വാക്കുകളിലും അത് പ്രകടമായി കാണാൻ കഴിയുന്നതാണ്.ലോകമനുഷ്യരിൽ ജീവിതവിജയത്തിനായ് മൊഴിഞ്ഞ ഓരോ വാക്കുകളും ദൈവവചനങ്ങൾ പോലെ തന്നെയാണ്.അതിൽ ചിലതൊക്കെ ഒന്ന് നോക്കിയാലോ
“ഓരോ അധ്യാപകരും ഒരിക്കൽ ഒരു വിദ്യാർത്ഥിയും,ഓരോ വിജയിയും ഒരിക്കൽ ഒരു പരാജിതനും,ഓരോ പ്രഗത്ഭരും ഒരിക്കൽ ഒരു തുടക്കക്കാരനുമായിരുന്നു.. പക്ഷേ എല്ലാവരും ഒരു പാലം കടന്നു പോയിരിക്കുന്നു,”അറിവ് നേടുക”എന്ന പാലം.”
“നിങ്ങളുടെ ഭാവി അത് മാറ്റാൻ കഴിയില്ല, പക്ഷേ നിങ്ങളുടെ പ്രവർത്തികൾ മാറ്റാൻ കഴിഞ്ഞേക്കാം,അതിലൂടെ നിങ്ങളുടെ ഭാവി മാറിയേക്കാം.”
ലോകമെമ്പാടുമുള്ള ഓരോ വിദ്യാർത്ഥികൾക്കും ഈ ഗുരുവചനങ്ങൾ എന്നും ഒരു മുതൽകൂട്ടാവട്ടെ.