ഡൽഹി: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സ്മാർട്ട്ഫോണുകൾ മെട്രോ സ്മാർട്ട് കാർഡുകളായി പ്രവർത്തിക്കാൻ കഴിയുന്ന നിയോർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്സി) എന്ന പുതിയ സംവിധാനത്തിന് കീഴിൽ, നവീകരിച്ച കോൺടാക്റ്റ്ലെസ് ടിക്കറ്റ് സംവിധാനം ഉടനടി നിലവിൽ കൊണ്ട് വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്മാർട്ട് കാർഡുകൾക്ക് പുറമെ യാത്രക്കാർക്ക് അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഫീൽഡ് കമ്മ്യൂണിക്കേഷൻ, ക്യുആർ കോഡ് അധിഷ്ഠിത ടിക്കറ്റിംഗ് മൊബൈൽ ഫോണുകൾ, പേപ്പർ ക്യുആർ ടിക്കറ്റുകൾ എന്നിവ വഴി പണം അടയ്ക്കാനും ഇത് സഹായകരമാകും. നിലവിൽ ഈ സൗകര്യം എയർപോർട്ട് എക്സ്പ്രസ് ലൈനിൽ മാത്രം ആണ് ഉള്ളത്.
ഡൽഹിയിലെ 44 മെട്രോ സ്റ്റേഷനുകളുടെ നാലാംഘട്ട നവീകരണത്തിൽ ഡിഎംആർസി ഉടൻ തന്നെ ഓട്ടോമാറ്റിക് ഫെയർ മെഷീൻ (എഎഫ്സി) സംവിധാനം സ്ഥാപിക്കും. ഇതിനുപുറമെ, നിലവിലുള്ള സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള എഎഫ്സി ഗേറ്റുകളും പുതുക്കും .
നിലവിൽ, കൊച്ചി, നാഗ്പൂർ തുടങ്ങിയ ചില മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് അവരുടെ മെട്രോ നിരക്കുകൾ അടയ്ക്കുന്നതിന് പ്രത്യേക ബാങ്കുകളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയുമായിരിന്നുള്ളൂ എന്നാൽ ഡിഎംആർസിയുടെ ഈ സംവിധാനം റുപേ പോർട്ടൽ വഴി എല്ലാ ബാങ്കുകളിലെയും ഇടപാടുകൾ സ്വീകരിക്കും. മെട്രോ ശൃംഖലയിൽ കൂടുതൽ ‘ഫെയർ സോണുകൾ’ സൃഷ്ടിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും എന്ന് ഡി എം ആർ സി പറയുന്നു.
ഈ പുതിയ സംവിധാനത്തിന് കീഴിലുള്ള സ്മാർട്ട് കാർഡുകളിലൂടെ പിഴ അടയ്ക്കുന്നത് സാധ്യമാകും. സാധാരണ ഒരു യാത്രികൻ പുറത്തു കടക്കുമ്പോൾ പിഴ അടയ്ക്കുന്നതിന് ഉപഭോക്തൃ സേവന വിൻഡോയിലേക്ക് പോകേണ്ടതായി വരുന്ന ബുദ്ധിമുട്ട് ഈ സൗകര്യം മൂലം ഒഴിവാകും.
ഘട്ടം -I, II ൽ മെട്രോ സ്റ്റേഷനുകളിലെ ഉപഭോക്തൃ സേവനത്തിലെ ടിക്കറ്റ് മെഷീനുകളുമായി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകളും ഡിഎംആർസി സംയോജിപ്പിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിന് കീഴിൽ, സ്മാർട്ട് കാർഡുകൾ POS- ൽ നിന്ന് റീചാർജ് ചെയ്യാനും കഴിയും.