ദുബായ് :യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക്മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദീപാവലി ആശംസകൾ നേർന്നു.
യുഎഇയിലെ ജനങ്ങൾക്ക് വേണ്ടി ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സന്തോഷം നിറഞ്ഞ ദിപാവലി ആശംസകൾ നേരുന്നു. വെളിച്ചം എല്ലായ്‌പ്പോഴും നമ്മെ ഒന്നിപ്പിക്കുകയും ഒരു നല്ല നാളേക്ക് നയിക്കുകയും ചെയുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
                                










