ദുബായ്: കോവിഡ്-19 ന്റെ സാഹചര്യത്തിൽ ഈ വർഷം ദീപാവലിക്ക് പരമ്പരാഗത ആഘോഷങ്ങളായ പടക്കം പൊട്ടികല്ലും മധുരം വിതരണം ചെയ്യൽ ഉള്പടെയുള്ള ആഘോഷങ്ങൾ ഈ വർഷം വേണ്ടന്ന് ബാർ ദുബായിലെ ഹിന്ദു ക്ഷേത്രം വിശ്വാസികളോട് ആവശ്യപ്പെട്ടു.
പരസ്പരം മധുരം വിതരണം ചെയ്യലും കുടുംബ സന്ദർശനവും കോവിഡ് വ്യാപന സാധ്യത വർദ്ധിപ്പിക്കാം. അതിനാൽ അത്തരം ഒരു സാഹചര്യം ഉണ്ടാവാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്.
ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പ്രായമായവരും നിത്യരോഗികളും സാമൂഹിക പരിപാടികളിൽ പങ്കെടുകരുതെന്ന് ആവശ്യപ്പെട്ടു. അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കൽ എന്നിവ നിര്ബന്ധമാകാനും ആവശ്യപ്പെട്ടു.
ക്ഷേത്രത്തിൽ ദീപാവലിക്ക് പ്രാർത്ഥനകളും വഴിപാടുകളും ഉണ്ടാവില്ലെന്ന് കൊക്കാനി പറഞ്ഞു. ക്ഷേത്രം പതിവ് സമയത്തു തന്നെ പ്രവർത്തിക്കും. വിശ്വാസികൾ ലൈറ്റുകൾ കൊണ്ട് വീടുകൾ അലങ്കാരിക്കണം. യുഎഇ എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുന്നു. ലൈറ്റുകൾ കൊണ്ട് വീടുകൾ മനോഹരമാകുക്കയും അടുത്ത ബന്ധുക്കളുടെ കൂടെ ആഘോഷികണമെന്നും കൊക്കാനി പറഞ്ഞു.