ദുബായ് :യു എ ഇ യിലെ അഭിനയമോഹികളായ പ്രവാസികൾക്ക് വേണ്ടി ‘ അരങ്ങ്’ എന്ന പേരിൽ ദ്വിദിന ശിൽപശാലയുമായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം പത്മകുമാറും സംഘവും ദുബായിലെത്തുന്നു.മെയ് 24,25 തിയതികളിൽ ദുബായ് കരാമ സ്പോർട്സ് ബേയിലാണ് അഭിനയ കളരി സംഘടിപ്പിക്കുന്നത്.എം പത്മ കുമാറിനൊപ്പം അന്തർദേശിയ പരിശീലകനും നടനും എഴുത്തുകാരനുമായ കെ വി മഞ്ജുളൻ, തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ള,അഭിനയ പരിശീലകൻ വിജേഷ് കെ വി, സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവരും ശില്പശാലക്ക് നേതൃത്വം നൽകും. രാവിലെ 10 മുതൽ വൈകീട്ട് 7 വരെ നടക്കുന്ന ശില്പശാലയിൽ പ്രായ, ലിംഗഭേദമില്ലാതെ പ്രൊഫഷണലുകൾ ഉൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനും മറ്റ് വിശദാംശങ്ങൾക്കും വിളിക്കേണ്ട നമ്പറുകൾ- 052 9518228, 054 2027398. ഈ നമ്പറുകളിൽ വാട്സ്ആപ്പ് വഴിയും ബന്ധപ്പെടാം.