ഷാർജ: പുതിയ ഡയാലിസിസ് സെന്റർ വികസിപ്പിക്കുന്നതിനായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പിട്ടു.
രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും പരസ്പര സഹകരണവും ഉയർത്തുകയെന്നതാണ് കാരറിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസരിച്ച് സാങ്കേതികമായി മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ രോഗികളെ ഇത് സഹായിക്കും. വൃക്കരോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ജീവിത നിലവാരം ഉയർത്തുക്കയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നുത്.
ഷാർജ ഇസ്ലാമിക് ബാങ്കിന്റെ ആസ്ഥാനത്ത് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. യൂസിഫ് മുഹമ്മദ് അൽ സെർക്കലും ഷാർജ ഇസ്ലാമിക് ബാങ്ക് സിഇഒ മുഹമ്മദ് അഹമ്മദ് അബ്ദുല്ലയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.
രാജ്യത്തെ മറ്റ് സ്ഥാപനങ്ങളുമായുള്ള കമ്മ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാർജ ഇസ്ലാമിക് ബാങ്കുമായി ധാരണാപത്രം ഒപ്പുവെക്കുന്നതെന്നും ജനങ്ങളെ സേവിക്കാൻ ഫലപ്രദമായി സഹകരിക്കാനുള്ള ഇരു സ്ഥാപനങ്ങളുടെയും താൽപര്യം പ്രതിഫലിപ്പിക്കുന്നുവെന്നും ഡോ. അൽ സെർക്കൽ പറഞ്ഞു. സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകാനും ഡയാലിസിസ് സേവനങ്ങളിലേക്കുള്ള രോഗികളുടെ പ്രവേശനം ത്വരിതപ്പെടുത്താനും ഉദ്ദേശിച്ചുള്ള മന്ത്രാലയത്തിന്റെ പദ്ധതികളെയും ഇത് പിന്തുണയ്ക്കുന്നു.